ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ വഴക്കിനിടെ 8 മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. വിശാഖപട്ടണത്തെ ഉഡ കോളനിയിലാണ് സംഭവം. അനുഷയാണ് (27) മരിച്ചത്. ഭർത്താവ് ഗ്യാനേഷർ (28) പൊലീസിനു മുൻപാകെ കീഴടങ്ങി. തിങ്കളാഴ്ച രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തർക്കം രൂക്ഷമായതോടെ ഗ്യാനേഷർ അനുഷയെ കഴുത്ത് ഞെരിച്ചു. ഇതോടെ ബോധരഹിതയായ അനുഷയെ ഗ്യാനേഷർ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.വിശാഖപട്ടണത്ത് ഹോട്ടൽ നടത്തുകയാണ് ഗ്യാനേഷർ. 2 വർഷങ്ങൾക്കു മുൻപാണ് …

പൊറോട്ടയിൽ പൊതിഞ്ഞ പന്നിപ്പടക്കം കഴിച്ചു; പൊട്ടിത്തെറിയിൽ പ്രസവിച്ച് 20 ദിവസമായ പശുവിൻ്റെ വായ തകർന്നു

പാലക്കാട്: പൊറോട്ടയിൽ പൊതിഞ്ഞ പന്നിപ്പടക്കം അബദ്ധത്തിൽ കഴിക്കവെ പൊട്ടിത്തെറിച്ച് പശുവിൻ്റെ വായ തകർന്നു. പാലക്കാട് പുതുന​ഗരത്തിൽ ആണ് സംഭവം. പുതുനഗരം സ്വദേശി സതീശന്റെ പശുവിനാണ് പൊട്ടിത്തെറിയിൽ പരിക്ക് പറ്റിയത്. കൊയ്ത്ത് കഴിഞ്ഞ പാടത്താണ് കാട്ടുപന്നിയെ തുരത്താനായി പെറോട്ടയിൽ പൊതിഞ്ഞ് പന്നിപ്പടക്കം കെണിയായി വെച്ചിരുന്നത്.അതിനിടെ ഈ പാടത്ത് മേയാൻ വിട്ട പശു ഇത് അബദ്ധത്തിൽ കഴിക്കുകയായിരുന്നു. പടക്കം പൊട്ടിയ ഉടൻ വായ തകർന്നു.ഒരു ലക്ഷം രൂപയോളം വില വരുന്ന പശു പ്രസവിച്ചിട്ട് ഇരുപത് ദിവസമേ ആയിരുന്നുള്ളൂവെന്നും പശുവിന് പരിക്കുപറ്റിയതോടെ …

യുപിയിൽ ആശുപത്രിയിൽ വൻ തീപിടിത്തം; 200 പേരെ ഒഴിപ്പിച്ചു

ലക്നൗ: ഉത്തർപ്രദേശിൽ ആശുപത്രിയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് 200 രോഗികളെ ഒഴിപ്പിച്ചു. ആർക്കും പരിക്കില്ല. ലക്നൗവിലെ ലോക്ബന്ധു രാജ് നാരായൺ ആശുപത്രിയിലാണ് അപകടമുണ്ടായത്. രണ്ടാം നിലയിലാണ് തീപിടിച്ചത്. പുക ശ്രദ്ധയിൽപെട്ടതോടെ മുഴുവൻ രോഗികളെയും ഉടൻ ഒഴിപ്പിച്ചത് കൊണ്ട് വൻ അപകടം ഒഴിവായി. ഗുരുതരാവസ്ഥയിലുള്ള രോഗികളെ മറ്റു ആശുപത്രികളിലേക്കു മാറ്റി. ആർക്കും പരുക്കേറ്റില്ലെന്നും അഗ്നിരക്ഷാസേന പ്രവർത്തകർ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് വ്യക്തമാക്കി.

ഭൂമി തൊട്ട് സ്ത്രീ ശക്തി, ചരിത്രം കുറിച്ച് ബഹിരാകാശത്തേക്കുള്ള ‘ലേഡീസ് ഒൺലി ട്രിപ്പ്’

ടെക്സസ്: സ്ത്രീകൾ മാത്രം യാത്രക്കാരായ ആദ്യ ബഹിരാകാശ ദൗത്യം വിജയം. പോപ്പ് ഗായിക കാറ്റി പെറി ഉൾപ്പെടെ 6 വനിത യാത്രക്കാർ സഞ്ചരിച്ച ബഹിരകാശ പേടകം ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി. ശതകോടീശ്വരൻ ജെഫ് ബേസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ കമ്പനിയുടെ ന്യൂ ഷെപ്പേഡ് റോക്കറ്റാണ് പേടകത്തെ വഹിച്ചത്.ടെക്സസിലെ ബ്ലൂ ഒറിജിൻ കേന്ദ്രത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്നു 100 കിലോമീറ്റർ അകലെയുള്ള സബ് ഓർബിറ്റൽ ഭ്രമണപഥത്തിലാണ് സംഘം ചെലവഴിച്ചത്. ദൗത്യം …

തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തിൽ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുന്നാട്ടെ യുവതി മരിച്ചു, ഒരാഴ്ച മുമ്പാണ് യുവതിയെ തിന്നർ ഒഴിച്ചു തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്

കാസർകോട്: ബേഡകത്ത് തമിഴ്നാട് സ്വദേശി തിന്നർ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിക്കവേ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡകത്ത് പലചരക്ക് കട നടത്തുന്ന മുന്നാട്ട് മണ്ണടുക്കം സ്വദേശിനി രമിത (27) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ചൊവ്വാഴ്ച പുലർച്ചെയാണ് മരണം. രമിതയുടെ ചികിത്സക്കായി നാട്ടുകാർ ഒരുമിച്ച് പണം സ്വരൂപിച്ചു വരുമ്പോഴാണ് മരണം. തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) ആണ് യുവതിയെ തിന്നർ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന …