ലക്നൗ: ഉത്തർപ്രദേശിൽ ആശുപത്രിയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് 200 രോഗികളെ ഒഴിപ്പിച്ചു. ആർക്കും പരിക്കില്ല. ലക്നൗവിലെ ലോക്ബന്ധു രാജ് നാരായൺ ആശുപത്രിയിലാണ് അപകടമുണ്ടായത്. രണ്ടാം നിലയിലാണ് തീപിടിച്ചത്. പുക ശ്രദ്ധയിൽപെട്ടതോടെ മുഴുവൻ രോഗികളെയും ഉടൻ ഒഴിപ്പിച്ചത് കൊണ്ട് വൻ അപകടം ഒഴിവായി. ഗുരുതരാവസ്ഥയിലുള്ള രോഗികളെ മറ്റു ആശുപത്രികളിലേക്കു മാറ്റി. ആർക്കും പരുക്കേറ്റില്ലെന്നും അഗ്നിരക്ഷാസേന പ്രവർത്തകർ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് വ്യക്തമാക്കി.
