കാസര്‍കോട്: രണ്ടുമാസം ഗര്‍ഭിണിയായ യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു. മടിക്കൈ, തീയ്യര്‍പാലത്തെ മധുരക്കോട്ട് രഞ്ജിത്തിന്റെ ഭാര്യ രജിത (28)യാണ് മരിച്ചത്. പനി ബാധിച്ച നിലയില്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് നടത്തിയ പരിശോധനയിലാണ് ന്യൂമോണിയയാണെന്നു സ്ഥിരീകരിച്ചത്. ഒരു കുഞ്ഞിന്റെ മാതാവാണ് രജിത. യുവതിയുടെ മരണം നാടിനെ രണ്ണീരിലാഴ്ത്തി.
