ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം നിർമിച്ച് ചൈന. ഹുവാജിയാങ്ങിലാണ് ഏറ്റവും ഉയരം കൂടിയ പാലം നിർമിക്കുന്നത്. ജൂണിൽ പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ബീപാൻ നദിക്കു കുറുകെ 2051 അടി ഉയരത്തിലാണ് ഇതു നിർമിക്കുന്നത് 2.9 കിലോമീറ്റർ നീളം ഇതിനുണ്ട്. പാലത്തിന്റെ ഡ്രോൺ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാരീസിലെ ഈഫല്‍ ടവറിന്റെ ഇരട്ടി ഉയരും 3 മടങ്ങ് ഭാരവും പാലത്തിനുണ്ട്. നിലവിൽ വലിയ താഴ്വര കടക്കാൻ ഒരു മണിക്കൂറോളം സമയം എടുക്കുന്നുണ്ട്. പാലം തുറക്കുന്നതോടെ ഇതു വിരലിൽ എണ്ണാവുന്ന മിനിറ്റുകളായി കുറയും. 2022ലാണ് 292 മില്യൺ ഡോളർ ചെലവഴിച്ചുള്ള പാലം നിർമാണം ആരംഭിച്ചത്. 3 വർഷത്തിനുള്ളിൽ പാലത്തിന്റെ നിർമാണം ഏകദേശം പൂർത്തിയായിട്ടുണ്ട്.
ചൈനയിലെ തന്നെ ബെയ്പാൻഷിയാങ് പാലമാണ് നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം. യുനാൻ, ഗുയ്ഷു പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന പാലം ബെയ്പാൻ നദിയിൽ നിന്നു 1854 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
