കണ്ണൂര്‍: വീട്ടിനകത്തു ഉറങ്ങാന്‍ കിടന്ന യുവതിയെയും രണ്ടും മക്കളെയും വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഴീക്കോട്ടെ മഠത്തില്‍ ഭാമ (45), മക്കളായ അശ്വന്ത് (14), ശിവനന്ദ് (9) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് യുവതിയെയും മക്കളെയും കാണാതായത്. തെരച്ചില്‍ നടത്തുന്നതിനിടയില്‍ രാവിലെ 6.30 മണിയോടെയാണ് മൂന്നു പേരെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാബുവാണ് ഭാമയുടെ ഭര്‍ത്താവ്. മാതാവിനും സഹോദരിക്കുമൊപ്പമാണ് ഭാമയും മക്കളും താമസിച്ചിരുന്നത്. മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തതായിരിക്കുമെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് വളപട്ടണം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.
