കല്‍പ്പറ്റ: തേനീച്ചയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു. ആലത്തൂര്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ വെള്ളു (62)വാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കാട്ടിക്കുളത്താണ് സംഭവം. പരുന്തിന്റെ ആക്രമണത്തില്‍ തേനീച്ചക്കൂട് ഇളകി വെള്ളുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ദേഹമാസകലം തേനീച്ച കുത്തേറ്റ വെള്ളുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
