ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്: മുസ്ലിം ലീഗ് നേതാക്കളായ എം.സി ഖമറുദ്ദീനെയും പൂക്കോയ തങ്ങളെയും രണ്ടു ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍ വിട്ടു; വന്‍തുക നിക്ഷേപിച്ചവര്‍ ആശങ്കയില്‍

കോഴിക്കോട്: കാസര്‍കോട്ട് വന്‍ കോലാഹലങ്ങള്‍ക്കു ഇടയാക്കിയ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളായ മുസ്ലിം ലീഗ് നേതാവും മുന്‍ മഞ്ചേശ്വരം എം.എല്‍.എയുമായ എം.സി ഖമറുദ്ദീനെയും ചന്തേരയിലെ പൂക്കോയ തങ്ങളെയും രണ്ടു ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)ന്റെ കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇരുവരെയും രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. തെളിവു ശേഖരണത്തിനു വേണ്ടി ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കസ്റ്റഡിയില്‍ ലഭിച്ച കമറുദ്ദീനെയും പൂക്കോയ തങ്ങളെയും വിശദമായി ചോദ്യം ചെയ്യും. നിക്ഷേപ തട്ടിപ്പിനു ഇരയായവരുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താനുള്ള ശ്രമവും ഇഡി ആരംഭിച്ചിട്ടുണ്ട്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ശാഖകള്‍ വഴി ആള്‍ക്കാരില്‍ നിന്നു കോടിക്കണക്കിനു രൂപയുടെ നിക്ഷേപങ്ങള്‍ സ്വീകരിച്ചുവെന്നാണ് ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് 2022ലാണ് ഇഡി ഏറ്റെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page