ചെന്നൈ: ഐപിഎല്ലിൽ മോശം പ്രകടനം തുടരുന്ന ചെന്നൈയുടെ ക്യാപ്റ്റനായി മഹേന്ദ്രസിങ് ധോണിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാപ്റ്റനായിരുന്ന ഋതുരാജ് ഗെയ്ക് വാദ് പരുക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്നു പിന്മാറിയതോടെയാണ് നടപടി. നാളെ കൊൽക്കത്തയ്ക്കെതിരെ ചെന്നൈയിൽ നടക്കുന്ന മത്സരത്തിലാകും ഇടവേളയ്ക്കു ശേഷം ധോണി നായകന്റെ കിരീടം വീണ്ടും അണിയുക.5 കളികളിൽ നാലിലും പരാജയപ്പെട്ട ചെന്നൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ബാറ്ററെന്ന നിലയിൽ ടീമിനെ ജയിപ്പിക്കാനാകുന്നില്ലെന്ന വിമർശനം ധോനിയും നേരിടുന്നുണ്ട്.
