പൂച്ചയെ രക്ഷിക്കാൻ ബൈക്ക് നിർത്തി, റോഡിൽ ഇറങ്ങിയ ആളെ കാർ ഇടിച്ചു തെറിപ്പിച്ചു, ദാരുണാന്ത്യം
തൃശൂർ: മണ്ണുത്തിയിൽ റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനായി ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. കാളത്തോട് ചിറ്റിലപ്പള്ളി സ്വദേശി സിജോ (42) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 9.30ന് ആയിരുന്നു സംഭവം. സിജോ ബൈക്കിൽ വീട്ടിലേക്ക് പോവുന്നതിനിടെ റോഡിലൊരു പൂച്ച കിടക്കുന്നത് കണ്ടപ്പോൾ അതിനെ രക്ഷിക്കാൻ റോഡിലേക്ക് ഇറങ്ങുകയുമായിരുന്നു.ഈ സമയം എതിർദിശയിൽനിന്നു വന്ന കാർ യുവാവിനെ കാർ ഇടിക്കുകയായിരുന്നു. അപകടം കണ്ട നാട്ടുകാർ ഉടൻ തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിജോയെ രക്ഷിക്കാനായില്ല. മണ്ണുത്തി പൊലീസ് …