കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. തളങ്കര ജദീദ് റോഡ് സ്വദേശിയും ദുബായിലെ ബാങ്ക് ഉദ്യോഗസ്ഥനുമായ പി.എ മുജീബ് റഹ്‌മാന്റെ മകനുമായ മുനീബ് മുജീബാ(23)ണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം. ഏതാനും മാസങ്ങളായി ചികില്‍സയിലായിരുന്നു. കമ്പ്യുട്ടര്‍ എഞ്ചിനിയറിംഗ് ബിരുദധാരിയാണ്.
മാതാവ്: മാഷിത. സഹോദരങ്ങള്‍: ഡോ.മുബഷിറ, മുബൈന, മുഫ്ഷിറ.
