സുള്ള്യ: സുള്ള്യ നല്‍കൂര്‍, നടുഗല്ലുവില്‍ അമ്മയും മകനും എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകന്‍ മരിച്ചു. മാതാവ് ഗുരുതരനിലയില്‍ ആശുപത്രിയില്‍. ദേരപ്പജ്ജനമനെയിലെ കുശാല ഗൗഡയുടെ മകന്‍ നിതിന്‍ (32) ആണ് മരിച്ചത്. മാതാവ് സുലോചന ആശുപത്രിയിലാണ്.
ഐ ടി ഐ ബിരുദധാരിയായ നിതിന്‍ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്തു വരുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് പ്രാദേശിക കോളേജിലെ ഗസ്റ്റ് ലക്ചററായ ദീക്ഷയെ വിവാഹം കഴിച്ചത്. ഭാര്യ കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. ഈ സമയത്താണ് അമ്മയും മകനും വിഷം കഴിച്ചത്. എന്തിനാണ് ഇരുവരും വിഷം കഴിച്ചതെന്നു വ്യക്തമല്ല. പിതാവ് കുശാലപ്പഗൗഡയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങളൊന്നും റിതിനും മാതാവിനും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന സുലോചന ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയാല്‍ മാത്രമേ വിഷം കഴിക്കാന്‍ ഇടയാക്കിയ കാരണം എന്താണെന്നു വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സുബ്രഹ്‌മണ്യ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
