കാസര്‍കോട്: ജന്മനാ അസുഖബാധിതനായ കാശിനാഥ് രവീന്ദ്രന്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. പനയാല്‍, വെളുത്തോളിയിലെ രവീന്ദ്രന്‍-ശ്രുതി ദമ്പതികളുടെ മകനാണ് ആറരവയസുകാരനായ കാശിനാഥ്. അസുഖബാധിതനായ കുട്ടിക്ക് ഒരിക്കല്‍ പോലും എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ കഴിഞ്ഞിരുന്നില്ല. വിവിധ ഡോക്ടര്‍മാര്‍ ചികിത്സിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. സഹോദരങ്ങള്‍: രേവതി, റിതിക.
