14 കാരന് കാര്‍ ഓടിക്കാന്‍ നല്‍കി; രക്ഷിതാക്കള്‍ക്ക് 60,000 രൂപ പിഴയും കോടതി പിരിയും വരെ തടവും

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആള്‍ വാഹനം ഓടിച്ചതിന് രക്ഷിതാക്കള്‍ക്ക് 60,000 രൂപ പിഴയും കോടതി പിരിയും വരെ തടവും. കേളകം പൊയ്യമല ഇടക്കര ഹൗസില്‍ ഇ.കെ.ബേബി(51), ബേബിയുടെ ഭാര്യ സി.ജെ. ക്ലാരമ്മ എന്ന ഷീബ ബേബി (40) എന്നിവരെയാണ് കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്. കാറിന്റെ ആര്‍.സി റദ്ദാക്കാന്‍ ഇരിട്ടി സബ് ആര്‍.ടി.ഒക്ക് ഉത്തരവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 28ന് രാത്രി 8.30നാണ് കേസിനാസ്പദമായ സംഭവം. കേളകം അടക്കാത്തോട് റോഡ് ജംഗ്ഷനില്‍ വാഹന പരിശോധന നടത്തവേ കാര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ചുവരുന്നത് കണ്ട് പൊലീസ് തടയുകയായിരുന്നു. ചോദിച്ചപ്പോള്‍ മാതാവാണ് കാര്‍ ഓടിക്കാന്‍ നല്‍കിയതെന്ന് പറഞ്ഞു. പിതാവായിരുന്നു കാറിന്റെ ആര്‍.സി. ഓണര്‍. ഇതേ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ കേസ് എടുത്തത്. അന്നു കേളകം എസ്.ഐ ആയിരുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.ഐ വി.വി. ശ്രീജേഷാണ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page