പുത്തൂര്‍: കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കെട്ടിത്തൂങ്ങി ജീവനൊടുക്കി. പുത്തൂര്‍, കല്ലടുക്കയിലെ മോഹന്‍ (50)ആണ് വീട്ടിനകത്ത് ജീവനൊടുക്കിയത്. വര്‍ഷങ്ങളായി ഹോട്ടല്‍ നടത്തി വരികയായിരുന്നു മോഹന്‍. കട ബാധ്യതയെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനകത്തു നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിട്ടിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
