മധുര: സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു തമിഴ്നാട്ടിലെ മധുരയില്‍ ഉജ്ജ്വല തുടക്കം. മുതിര്‍ന്ന നേതാവ് ബിമന്‍ബോസ് പതാക ഉയര്‍ത്തി. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണ് മധുര സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു വേദിയാകുന്നത്.
കോടിയേരി ബാലകൃഷ്ണന് നഗറില്‍ പൊതുസമ്മേളനം പോളിറ്റ്ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. മുന്‍ ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ ആധ്യക്ഷം വഹിച്ചു. പ്രതിനിധി സമ്മേളനത്തില്‍ 80 നിരീക്ഷകരടക്കം 731 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നത്. സമാപന ദിവസമായ ഏപ്രില്‍ ആറിന് റെഡ് വളണ്ടിയര്‍ മാര്‍ച്ചും റാലിയും നടക്കും.
