കാസര്‍കോട്: ബിന്ദു ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം ഏപ്രില്‍ 3ന് ഉദ്ഘാടനം ചെയ്യും. ബിന്ദു ജ്വല്ലറിയുടെ സ്ഥാപകന്‍ പരേതനായ കെ.വി കുഞ്ഞിക്കണ്ണന്റെ ഭാര്യ ശോഭന പി. ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം 5.30ന് ചലച്ചിത്രതാരം ശ്വേതാ മേനോന്‍ ഷോറൂമില്‍ അതിഥിയായി എത്തും.
ഷോറൂം നവീകരണത്തിന്റെ ഭാഗമായി അത്യാകര്‍ഷകമായ ഓഫറുകള്‍ ബിന്ദു ജ്വല്ലറി വെളിപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ മൂന്നാം തിയ്യതി ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് ഒരു ഗ്രാം ഗോള്‍ഡ് കോയിന്‍ സമ്മാനമായി നല്‍കും. ഓഫറുകളുടെ ഭാഗമായി ഏപ്രില്‍ 3 മുതല്‍ ഏപ്രില്‍ 13 വരെ പണിക്കൂലിയില്‍ 35ശതമാനം ഡിസ്‌കൗണ്ട് നല്‍കും. കൂടാതെ, ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ കല്യാണപര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ദമ്പതികള്‍ക്ക് മലേഷ്യയിലേക്ക് ഹണിമൂണ്‍ ട്രിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.







