കൈതപ്രത്തെ രാധാകൃഷ്ണന്‍ വധം; കൊലയ്ക്ക് ശേഷം പ്രതിയെ ഫോണ്‍ വിളിച്ചു, ഭാര്യ മിനി നമ്പ്യാരുടെ മൊഴിയെടുത്തു, പ്രതി ചേര്‍ത്തേക്കും

പയ്യന്നൂര്‍: കൈതപ്രത്തെ രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ അന്വേഷണ സംഘം ഭാര്യ മിനി നമ്പ്യാരുടെ മൊഴിയെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സംഘം കൈതപ്രത്തെ വാടകവീട്ടിലെത്തി ഇവരുടെ മൊഴിയെടുത്തത്. കൊലയ്ക്ക് ശേഷം മിനി നായര്‍ സന്തോഷിനെ വിളിച്ചതായി കണ്ടെത്തിയിരുന്നു. കേസിലെ പ്രതിയായ സന്തോഷിനെ ചോദ്യംചെയ്തതിലൂടെയും ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍വിളികള്‍ സംബന്ധിച്ച സിഡിആര്‍ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് മിനി നമ്പ്യാരുടെ വിശദമായ മൊഴിയെടുത്തത്. വെള്ളിയാഴ്ചയാണ് പൊലീസിന് ഫോണ്‍വിളികള്‍ സംബന്ധിച്ച സിഡിആര്‍ ലഭിച്ചത്. മൂന്നുമാസത്തെ വിവരങ്ങളാണ് ലഭിച്ചത്.
ഇവരുടെ അതിരുകടന്ന സൗഹൃദം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് തേടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് മുന്‍പ് നിലവിലുള്ള പരാതികളും പൊലീസ് ഒത്തുനോക്കിയതായാണ് വിവരം. കൊല നടത്താന്‍ സാധ്യതയുണ്ടെന്ന് മിനി നായര്‍ക്കറിയാമെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തില്‍ മിനി നമ്പ്യാരെ കേസില്‍ പ്രതിയാക്കിയേക്കുമെന്നാണ് വിവരം. ശനിയാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. തെളിവെടുപ്പിനായി കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page