കാസര്‍കോട്: കെ.എസ്.ഇ.ബി ഓഫീസില്‍ കയറി നഗ്നതാ പ്രദര്‍ശനം നടത്തുകയും അശ്ലീലഭാഷയില്‍ ചീത്ത വിളിക്കുകയും ചെയ്തതായി പരാതി. വൊര്‍ക്കാടി സെക്ഷന്‍ എഞ്ചിനീയര്‍, എം.പി സന്ദീപിന്റെ പരാതിയില്‍ കരാര്‍ ജീവനക്കാരനായ ജയരാജ് എന്നയാള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ ഓഫീസില്‍ എത്തിയ കരാര്‍ ജീവനക്കാരനായ ജയരാജ് എന്നെയും സ്റ്റാഫുകളെയും അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും അടിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
