അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ ടെറസിലേക്കെടുത്ത് കൊണ്ടുപോയി പീഡിപ്പിച്ചു; ശേഷം വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ പിതാവ് ടെറസിലേക്കെടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചു. കുടിവെള്ള ടാങ്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ രണ്ടുവയസുകാരി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 30 കാരനായ പിതാവിനെ പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തമിഴ്‌നാട്ടിലെ കരൂരില്‍ അതിക്രൂരമായ സംഭവം നടന്നത്. ഒപ്പം കിടന്ന രണ്ട് വയസുകാരിയായ മകളെ കാണാതെ വന്നതോടെ അമ്മ നടത്തിയ അന്വേഷണത്തിനിടയിലാണ് കുഞ്ഞിന്റെ വസ്ത്രം ടെറസില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുടിവെള്ള ടാങ്കില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ മകള്‍ക്കു വേണ്ടിയുള്ള തെരച്ചിലില്‍ ഭര്‍ത്താവും അമ്മയ്‌ക്കൊപ്പമുണ്ടായിരുന്നു. കരൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് കുഞ്ഞ് പീഡനത്തിനിരയായതായി വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസുകാര്‍ ചോദ്യം ചെയ്തതോടെ അച്ഛന്‍ കുറ്റസമ്മതം നടത്തി. പീഡനത്തിനിടെ ബഹളം വച്ചതോടെയാണ് കുഞ്ഞിനെ കുടിവെള്ള ടാങ്കില്‍ തള്ളിയതെന്നാണ് ഇയാള്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. 45 മിനിറ്റോളമാണ് രണ്ടുവയസുകാരി ടാങ്കിനുള്ളില്‍ക്കിടന്നത്. കുഞ്ഞിന്റെ അമ്മ തന്നെയാണ് പിതാവിനെക്കുറിച്ച് സംശയമുണ്ടെന്ന് കരൂര്‍ പൊലീസിനോട് പറഞ്ഞത്. അറസ്റ്റിലായ പിതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കരൂരിലെ ഇഷ്ടിക കളത്തിലെ ജോലിക്കാരായിരുന്നു രണ്ട് വയസുകാരിയുടെ മാതാപിതാക്കള്‍. ദമ്പതികള്‍ക്ക് 4 വയസുള്ള ഒരു മകന്‍ കൂടിയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page