പറഞ്ഞത് അനുസരിച്ചില്ല; നാലു വയസ്സുകാരന്റെ കൈകള്‍ തല്ലിയൊടിച്ചു, പ്രതി അറസ്റ്റില്‍

മംഗ്‌ളൂരു: പറഞ്ഞത് അനുസരിക്കാത്തതിനെ തുടര്‍ന്നാണെന്നു പറയുന്നു നാലു വയസ്സുകാരനെ മര്‍ദ്ദിച്ച് അവശനാക്കുകയും ഇരു കൈകളും തല്ലിയൊടിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ഹുന്‍സൂര്‍, ബീരനഹള്ളി, ഹനഗോഡു ഹോബ്ലി ഗ്രാമത്തിലെ ആനന്ദ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിയുടെ ഭാര്യാ സഹോദരിയുടെ മകനാണ് അക്രമത്തിനു ഇരയായത്. പറഞ്ഞതു കേള്‍ക്കാത്തതില്‍ പ്രകോപിതനായ പ്രതി സ്‌ക്രൂഡ്രൈവറും മറ്റും ഉപയോഗിച്ച് അടിക്കുകയായിരുന്നു. രണ്ടു കൈകളും ഒടിഞ്ഞ നിലയില്‍ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിനു ശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെട്ട ആനന്ദയെ ബെലവാഡ എന്ന സ്ഥലത്തു വച്ചാണ് അറസ്റ്റു ചെയ്തതെന്നു പൊലീസ് ഇന്‍സ്‌പെക്ടര്‍ മുനിസ്വാമി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page