കാസര്‍കോട്: നാടിന്റെ സൈ്വര്യ ജീവിതത്തിനും ക്രമസമാധാനത്തിനും മനുഷ്യജീവനും വെല്ലുവിളി ഉയര്‍ത്തുന്ന ലഹരി-മയക്കുമരുന്ന്-സാമൂഹ്യ വിരുദ്ധ മാഫിയകള്‍ക്കെതിരെ വ്യാപക പ്രചാരണം സംഘടിപ്പിക്കുമെന്ന് നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന സെക്രട്ടറി എം ഹസീന പ്രസ്താവിച്ചു.
മാര്‍ച്ച് ഒന്നിന് ആരംഭിച്ച കാമ്പയിന്‍ രണ്ടാഴ്ചക്കാലം തുടരും. വീടുകള്‍ കയറിയുള്ള ബോധവല്‍ക്കരണം, പ്രചാരണ യോഗങ്ങള്‍, സെമിനാറുകള്‍ എന്നിവ ഉണ്ടാവും.
പ്രചരണത്തില്‍ മുഴുവന്‍ ഘടകങ്ങളും പ്രവര്‍ത്തകരും പങ്കാളികളാവണമെന്ന് പ്രസ്താവനയില്‍ അവര്‍ ആഹ്വാനം ചെയ്തു.
ലഹരി-മാഫിയാ സംഘം കേരളത്തില്‍ പിടിമുറുക്കുകയാണ്. ഉദ്യോഗസ്ഥ തലത്തിലുള്ള പ്രതിരോധം വിജയിക്കുന്നില്ല. കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് ലഹരി മാഫിയ കേരളത്തില്‍ നടത്തിവരുന്നത്. തൊഴില്‍രഹിതരായ യുവാക്കളുടെ മുഖ്യ ആകര്‍ഷണമായി ലഹരി വ്യാപാരം മാറിയിരിക്കുന്നു-അവര്‍ ചൂണ്ടിക്കാട്ടി.







