കാസര്‍കോട്: പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്റെ ഭാഗമായി നടന്ന തിരുമുല്ക്കാഴ്ചക്കിടയില് യുവാവിനെ ആക്രമിച്ചുവെന്ന പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. പെരിയ, വില്ലാരംപതി, നാലക്രയിലെ സി. മുരളി (42)യുടെ പരാതിയിന്മേല് ഉദുമ, കൊപ്പലിലെ അബി, പ്രദീപന്, എരോലിലെ അക്ഷയ്, കണ്ടാല്‍ അറിയാവുന്ന മറ്റു രണ്ടു പേര് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. രഞ്ജീസ് തീയേറ്ററിന് സമീപത്താണ് സംഭവം. തിരുമുല്ക്കാഴ്ചക്കിടയില് പരാതിക്കാരന്റെ സുഹൃത്ത് നൃത്തം വച്ചപ്പോള്‍ പ്രതി തള്ളിയതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ ആക്രമിച്ചുവെന്നു മുരളി നല്കിയ പരാതിയില്‍ പറയുന്നു. കൈ കൊണ്ട് മുഖത്തും തലയ്ക്കും അടിക്കുകയും ഏതോ ആയുധം ഉപയോഗിച്ച് മൂക്കിനു കുത്തി പരിക്കേല്‍പ്പിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തതായി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
