പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ടത്തിനു ഭക്തിസാന്ദ്രമായ തുടക്കം; തെയ്യങ്ങള്‍ ഇന്നു മുതല്‍

കാസര്‍കോട്: പ്രശസ്തമായ കാസര്‍കോട് പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശനിയാഴ്ച ആരംഭിച്ചു. തെയ്യങ്ങളുടെ തോറ്റവും വെള്ളാട്ടവും തിടങ്ങലും ഞായറാഴ്ച ആരംഭിക്കും.
ഞായറാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ പുല്ലൂര്‍ണ്ണന്‍, കാളപ്പുലിയന്‍, പുലികണ്ഠന്‍ തെയ്യങ്ങളുടെ വെള്ളാട്ടവും എഴുന്നള്ളത്തും ബിംബദര്‍ശനവും ഉണ്ടാവും. തുടര്‍ന്നു കരിന്തിരിയന്‍ നായര്‍ ദൈവത്തിന്റെ വെള്ളാട്ടവും എഴുന്നള്ളത്തും ബിംബദര്‍ശനവും നടക്കും. പുലി ചേകവന്‍, പുല്ലൂരാളി, ദൈവങ്ങളുടെ തോറ്റവും വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും കുളിച്ചേറ്റവും പുലിച്ചേകവന്‍ ദൈവം, കരിന്തിരി നായര്‍ ദൈവങ്ങളുടെ പ്രസാദവിതരണവും നടക്കുന്നതാണ്. ക്ഷേത്രം തന്ത്രി പ്രകാശ് കാവുമഠത്തിന്റെ കാര്‍മ്മികത്വത്തില്‍ ഗണപതി ഹോമത്തോടെ ഉത്സവത്തിനു ശനിയാഴ്ച തുടക്കം കുറിച്ചു.


ഉപദേവതകളുടെ തമ്പിലവുമുണ്ടായിരുന്നു. സന്ധ്യക്കു നടന്ന ഭണ്ഡാരം എഴുന്നള്ളത്തില്‍ നൂറു കണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്തു. രാത്രി കുട്ടികളുടെയും മഹിളാ സംഘത്തിന്റെയും നേതൃത്വത്തില്‍ നൃത്ത പരിപാടികളും മെഗാ തിരുവാതിരയുമുണ്ടായിരുന്നു. പരിഷ്‌കരിച്ച സഭാഭവന്റെ ഉദ്ഘാടനം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എന്‍ സതീശന്‍ നിര്‍വ്വഹിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page