പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിന് ഇന്ന് തുടക്കം

കാസര്‍കോട്: പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഇന്നാരംഭിക്കും. 22 മുതല്‍ 27 വരെ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച തന്ത്രി പ്രകാശ് കാവു മഠത്തിന്റെ കാര്‍മികത്വത്തില്‍, ഗണപതി ഹോമം നടന്നു. രക്തേശ്വരി, ബ്രഹ്‌മ രക്ഷസ്, ഗുളികന്‍, നാഗന്‍ തമ്പിലം, ശുദ്ധികലശം, പ്രസാദ വിതരണം, അന്നദാനം എന്നിവയ്ക്കു പുറമെ വൈകുന്നേരം ആനപന്തല്‍ കയറ്റല്‍, ഭണ്ഡാര ക്ഷേത്രത്തില്‍ ഭണ്ഡാരം എഴുന്നള്ളിക്കല്‍, കലശാട്ട്, കൊടിയിലവെക്കല്‍. ഓഫീസ് ഉദ്ഘാടനം ശ്രീ ഭഗവതി മഹിളാ സംഘത്തിന്റെ നൃത്ത നൃത്ത്യങ്ങള്‍, മെഗാ തിരുവാതിര. പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് പ്രതിഷ്ഠ പൂജ, മറുപുത്തരി മഹോത്സവം, ദര്‍ശനം, എഴുന്നള്ളത്ത് എന്നിവയുമുണ്ടാവും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
Scroll to top

You cannot copy content of this page