കാസര്‍കോട്: ഭര്‍ത്താവ് മരിച്ചതിലുള്ള മനോവിഷമം മൂലമാണെന്നു പറയുന്നു 66 കാരിയായ വീട്ടമ്മ എലിവിഷം കഴിച്ച് മരിച്ചു. കാസര്‍കോട് കറന്തക്കാട് ഭൂപാസ് കോംപൗണ്ടിലെ പരേതനായ നാരായണന്റെ ഭാര്യ രത്‌ന(66)യാണ് മരിച്ചത്. ഫെബ്രുവരി രണ്ടിന് രാവിലെ വിഷം കഴിച്ച ഇവരെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആവശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇവര്‍ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മക്കള്‍: വിജേഷ്, ശ്രീജിത്ത്, അജിത്ത്, പരേതനായ രാജേഷ്. മരുമക്കള്‍: സുധ, സുലോചന. ഒരുമാസം മുമ്പാണ് ഭര്‍ത്താവ് നാരായണന്‍ മരിച്ചത്.
