കുമ്പള: പുരാതനമായ കുമ്പള ആരിക്കാടി കോട്ടയില്‍ നടന്ന നിധി വേട്ടയും കോട്ടയിലുണ്ടായ തീപിടിത്തവും ഗൗരവമായി അന്വേഷിച്ചില്ലെങ്കില്‍ രൂക്ഷമായി പ്രതിഷേധിക്കുമെന്നു ബിജെപി മുന്നറിയിച്ചു.
ഖനനം നടന്ന സ്ഥലം ബിജെപി ഭാരവാഹികളായ കെ. ശ്രീകാന്ത്, സുരേഷ് കുമാര്‍ ഷെട്ടി, സുധാമ ഗോസാഡ, സുനില്‍, വസന്ത കുമാര മയ്യ, പ്രദീപ്, വിവേകാനന്ദ ഷെട്ടി, വിദ്യാപൈ, പ്രേമാവതി, പുഷ്പലത പി ഷെട്ടി, സുലോചന തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
സംഭവത്തില്‍ പൊലീസ് കേസെടുക്കാത്തതിലും പ്രതികള്‍ക്കു സ്റ്റേഷന്‍ ജാമ്യം നല്‍കിയതിലും ഇവര്‍ പ്രതിഷേധിച്ചു.
