കാസര്‍കോട്: ചീമേനിയിലെ മുത്തുപ്പാറ മഖാം ഉറൂസ് പ്രമാണിച്ച് തിങ്കളാഴ്ച ചെറുവത്തൂരില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ ഒരുമിനുറ്റ് നിര്‍ത്തും. മംഗളൂരുവിലേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഉച്ചയ്ക്ക് 11.25 നും കോയമ്പത്തൂരിലേക്കുള്ള ട്രെയിന്‍ 12.26നും ആണ് ചെറുവത്തൂരിലെത്തുന്നത്. കേരളത്തിന് പുറത്തും, ജില്ലയ്ക്ക് പുറത്തുമുള്ള ഒട്ടനവധി വിശ്വാസികള്‍ മഖാമിലേക്ക് ദിനേന എത്തുന്നുണ്ട്. ഉറൂസ് കമ്മിറ്റിയുടെ പ്രത്യേക അഭ്യര്‍ത്ഥന പരിഗണിച്ചാണ് ജനുവരി 27 ന് ചെറുവത്തൂരില്‍ താല്‍കാലിക സ്റ്റോപ്പ് അനുവദിച്ചത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയാണ് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിവേദനം നല്‍കിയത്.
