പാളത്തിനരികിലൂടെ നടക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കണ്ണൂര്‍: ടൗണിന് സമീപം ട്രെയിന്‍ തട്ടി യുവാവ് മരണപ്പെട്ടു. ഇണ്ടേരി ശിവക്ഷേത്രത്തിന് സമീപം ചെറുവറക്കല്‍ പ്രശോഭ് (37) ആണ് ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് അപകടത്തില്‍ പെട്ടത്. യുവാവ് വീട്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് റെയില്‍വേ ട്രാക്കിന് സമീപത്തുകൂടി നടക്കുമ്പോള്‍ അബദ്ധത്തില്‍ ട്രെയിന്‍ തട്ടുകയായിരുന്നു. റെയില്‍വേ പാളത്തിന് സമീപത്തന് സമീപമാണ് വീട്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ചെറുവറക്കല്‍ ബാലന്റെയും സുശീലയുടെയും മകനാണ്. സഹോദരങ്ങള്‍: സുഭാഷ്, നിഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page