കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാര്‍ട്ടൂണ്‍ ചിത്രരചനയില്‍ കാസര്‍കോട് ജില്ലയ്ക്ക് അഭിമാനമായി അഭിരാമി. ഇത് മൂന്നാം തവണയാണ് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കാര്‍ട്ടൂണില്‍ ഫസ്റ്റ് എ ഗ്രേഡ് നേടുന്നത്. ‘ഫാദര്‍ വൈബ്’ എന്നായിരുന്നു ഇത്തവണ ഹയര്‍സെക്കന്‍ഡറി വിഭാഗം കാര്‍ട്ടൂണ്‍ മല്‍സരത്തിലെ വിഷയം. പാലക്കുന്ന് കുതിരക്കോട് സ്വദേശിനിയായ അഭിരാമി പള്ളിക്കര ഗവ. ഹയര്‍സെന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ചിത്രകാരനായ വിനോദ് അമ്പലത്തറയുടെ കീഴില്‍ ചിത്രരചനയില്‍ പരിശീലനം നടത്തി വരികയാണ്. കാഞ്ഞങ്ങാട് ന്യൂ ഇന്ത്യന്‍ ഗ്ലാസ് ഏജന്‍സിയുടെ ഉടമയും ചിത്രകാരനുമായ പിതാവ് അംബുജാക്ഷന്റെ പ്രോത്സാഹനം മകളുടെ കാര്‍ട്ടൂണ്‍ വരയിലെ വളര്‍ച്ചയില്‍ നല്ല പ്രാധന്യം ചെലുത്തിയിട്ടുണ്ട്. മാതാവ് ഭാരതിയും സഹോദരന്‍ അഭിഷേകും നല്ല രീതിയില്‍ അഭിരാമിയെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.