കാസര്‍കോട്: സംഘടനയെ ശക്തിപ്പെടുത്തുന്നതിന് മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മഹിളാ സാഹസ് കേരള യാത്ര ചെര്‍ക്കളയില്‍ ആരംഭിച്ചു. ശനിയാഴ്ച വൈകീട്ട് ചെര്‍ക്കളയില്‍ നടന്ന പൊതുയോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ക്ക് ത്രിവര്‍ണ പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, പിസി വിഷ്ണുനാഥ് എംഎല്‍എ, അന്‍വര്‍ സാദത്ത് എംഎല്‍എ, രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, ഷാനി മോള്‍ ഉസ്മാന്‍, മന്‍സൂര്‍, വിപി സജീന്ദ്രന്‍, സോണി സെബാസ്റ്റിയന്‍, പികെ ഫൈസല്‍, ഹക്കീം കുന്നില്‍, മിനി ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഞായറാഴ്ച മഞ്ചേശ്വരത്തുനിന്ന് പ്രയാണം ആരംഭിച്ച യാത്ര സെപ്റ്റംബര്‍ 30 ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാനത്തെ അതിരൂക്ഷമായ വിലവര്‍ധന, സ്ത്രീകളോടുള്ള അവഗണന, കൊലപാതക രാഷ്ട്രീയം എന്നിവയാണ് യാത്ര ജനങ്ങളുമായി ചര്‍ച്ച ചെയ്യുന്നത്.