ഗുജറാത്തില്‍ പരിശീലന പറക്കലിനിടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണു; മൂന്നുപേര്‍ മരിച്ചു

പോര്‍ബന്തര്‍: ഗുജറാത്തിലെ പോര്‍ബന്തറില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം. എ എല്‍ എച്ച് ധ്രുവ് എന്ന ഹെലികോപ്ടറാണ് തകര്‍ന്നു വീണത്. രണ്ട് പൈലറ്റുമാരും മറ്റ് മൂന്നു പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക പ്രശ്‌നമാണ്‌ അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. ഞായറാഴ്ച ഉച്ചയ്ക്ക് 12.10 നാണ് സംഭവം നടന്നതെന്ന് പോര്‍ബന്തര്‍ പൊലീസ് സൂപ്രണ്ട് ഭഗീരത്സിന്‍ഹ് ജഡേജ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ പോര്‍ബന്തറിനു സമീപം കടലില്‍ തകര്‍ന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page