വിവാഹം കഴിഞ്ഞ് വിരുന്നിന് വന്നപ്പോള്‍ 22 കാരിയായ വധു കാമുകനൊപ്പം ഒളിച്ചോടി; യുവതിയെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി

ലഖ്‌നൗ: വിരുന്നിനെത്തിയപ്പോള്‍ കാമുകനൊപ്പം ഒളിച്ചോടിയ 22 കാരിയെ കൊലപ്പെടുത്തി സഹോദരനും ഭര്‍ത്താവും. ബുധനാഴ്ച ഉത്തര്‍പ്രദേശില ഭാഗ്പതിലാണ് സംഭവം. 22 കാരിയായ ബിനൌലി സ്വദേശി സുമന്‍ കുമാരിയെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു. കാമുകന്‍ നീരജ് കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. നീരജ് കുമാറും 22 കാരിയും അയല്‍വാസികളായിരുന്നു. ഏറെക്കാലമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. യുവതിയുടെ എതിര്‍പ്പ് മറികടന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 23ന് ഹരിയാന സ്വദേശിയായ 28കാരന്‍ കൃഷ്ണ യാദവിന് വീട്ടുകാര്‍ യുവതിയെ വിവാഹം ചെയ്ത് നല്‍കി. വിവാഹത്തിന് ശേഷം കഴിഞ്ഞ മാസം ബിനൌലിയിലേക്ക് ഡിസംബര്‍ 29 ന് യുവതിയും ഭര്‍ത്താവും വിരുന്നുവന്നു. വീട്ടുകാര്‍ പുറത്തുപോയ സമയത്ത് യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ 22കാരിയുടെ കാമുകന്റെ വീട്ടിലെത്തി മകളെ തിരിച്ചു കൊണ്ടുപോവുകയായിരുന്നു. ജനുവരി 1 നു രാത്രി യുവതിയുടെ വീട്ടില്‍ നിന്ന് നിലവിളി ശബ്ദം കേട്ട കാമുകന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തിയപ്പോഴേയ്ക്കും യുവതിയെ സഹോദരനും ഭര്‍ത്താവും മറ്റ് രണ്ട് പേരും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം സമീപത്തെ പാടത്ത് തള്ളിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് വിശദമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page