കണ്ണൂരിൽ ബസ് മറിഞ്ഞ് തെറിച്ചു വീണ വിദ്യാർത്ഥിനി അതേ ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു; 15 പേർക്ക് പരിക്ക്

കണ്ണൂർ: കുറുമാത്തൂര്‍ ചിന്‍മയ വിദ്യാലയത്തിന്റെ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. ബുധനാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു കണ്ണൂർ വളക്കൈയിൽ അപകടം. ചൊറുക്കള സ്വദേശിയായ നേദ്യാ എസ് രാജേഷാണ് (11) എന്ന കുട്ടിയാണ് മരിച്ചത്. 15 ലേറെ കുട്ടികള്‍ക്ക് പരിക്കേറ്റു. ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. 18 വിദ്യാര്‍ഥികളും ആയയും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.അപകടത്തിൽ ബസിൽ നിന്ന് പെണ്‍കുട്ടി തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് ബസിനടയിൽപ്പെട്ടു. ബസ് ഉയര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page