അടിയന്തിര അറ്റകുറ്റപ്പണി; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങും

കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്. കാഞ്ഞിരോട് 220 കെവി സബ് സ്റ്റേഷനിലെ 220 കെവി അരീക്കോട് – കാഞ്ഞിരോട്, ഓർക്കാട്ടേരി – കാഞ്ഞിരോട് ഫീഡറുകളിൽ അടിയന്തിര അറ്റകുറ്റപ്പണി മൂലം ഡിസംബർ 19 വ്യാഴാഴ്ച രാവിലെ 10.30 മണി മുതൽ 12.30 വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങുമെന്ന് കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.വെളളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറുവാള്‍, പുലിക്കാട്, കുഴിപ്പില്‍ കവല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 8:30 മുതല്‍ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.ചേലക്കര സെക്ഷൻ പരിധിയിലെ ഏച്ചാടി, വല്ലങ്ങിപ്പാറ, വടപ്പറമ്പ്, കാറാത്തുപടി, കിള്ളിമംഗലം സൊസൈറ്റി പരിസരം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒൻപതു മുതൽ അഞ്ചുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page