കാലിഫോര്‍ണിയയില്‍ പക്ഷിപ്പനി വ്യാപകം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാലിഫോര്‍ണിയ: പക്ഷിപ്പനിയെ തുടര്‍ന്ന് കാലിഫോര്‍ണിയ സംസ്ഥാനത്ത് ബുധനാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന് പുറത്തുള്ള ഒരാളില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് കൊളറാഡോയിലെ ഒരു കൗണ്ടിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഇത്തരമൊരു പ്രഖ്യാപനം പുറപ്പെടുവിക്കുന്ന ആദ്യത്തെ സംസ്ഥാനമാണു കാലിഫോര്‍ണിയയെന്നു ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ എലന റോസ് പറഞ്ഞു.
മാര്‍ച്ച് മുതല്‍ കാലിഫോര്‍ണിയയില്‍ 34 പേര്‍ക്കു പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, ഡയറി ഫാമുകളില്‍ മാസങ്ങളോളം നടത്തിയ ശ്രമങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. സംസ്ഥാനത്തുടനീളം 600-ലധികം ഡയറികളില്‍ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൂടുതലും കാര്‍ഷിക മേഖലയായ സെന്‍ട്രല്‍ കാലിഫോര്‍ണിയിലാണ്.
ഏവിയന്‍ ഫ്‌ളൂവിന്റെ ആദ്യത്തെ കേസും സിഡിസി ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് രാജ്യത്ത് വ്യാപകമായിട്ടില്ലെന്നും മനുഷ്യരിലേക്ക് പകരുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page