കൊച്ചി: നെടുമ്പാശേരിയില്‍ 4.25 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഒരാളെ അറസ്റ്റുചെയ്തു. മലപ്പുറം സ്വദേശി ആമില്‍ ആസാദില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നാണ് ഇയാള്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. പ്രതിയെ കോടതി റിമാന്റുചെയ്തു. സംഭവത്തെ കുറിച്ച് കസ്റ്റംസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു.
