കൊല്ലം: പതിമൂന്നുകാരിയെ പറഞ്ഞു വശത്താക്കി സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് രാജ് കുമാറിനെയാണ് ഓച്ചിറ പൊലീസ് അറസ്റ്റു ചെയ്തത്. ഓച്ചിറ, ആലുംപീടിക സ്വദേശിയാണ് ഇയാള്‍.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. നേരത്തെ കണ്ടുപരിചയമുള്ള പെണ്‍കുട്ടിയെ പറഞ്ഞു മയക്കിയ ശേഷം സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്നു പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. പോക്സോ കേസെടുത്ത ശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്നു വ്യക്തമായത്.
