മൊഗ്രാല്‍: മൊഗ്രാലിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടരുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. നിരവധി വിദ്യാര്‍ത്ഥികള്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയതായാണ് വിവരം.
രോഗം സ്ഥിരീകരിച്ചവര്‍ തുടര്‍ ചികിത്സ തേടണമെന്നും ചികിത്സ തേടാന്‍ വൈകുന്നത് രോഗം കരളിനെ ബാധിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഐസ് ചേര്‍ത്ത വെള്ളം, സര്‍ബത്തുകള്‍ കുടിക്കാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നു ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. അതേസമയം രോഗലക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ മാത്രം കണ്ടതിനാല്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് സമഗ്രമായ പരിശോധന വേണമെന്നാണ് നാട്ടുകാരും പി.ടി.എയും ആവശ്യപ്പെടുന്നത്.
