പിപി ചെറിയാന്‍
ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടിയില്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട യുവതിയെ വിമാനത്താവളത്തില്‍ നിന്ന് സംസ്ഥാനം വിടാന്‍ ശ്രമികുന്നതിനിടയില്‍ പോലീസ് പിടികൂടി. ജോര്‍ജ്ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവര്‍ 22 കാരിയായ നൈല ഗാംബോവയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ എയര്‍ടെക്സ് ഡോ.ആന്‍ഡ് ബ്രണ്ടേജ് ഡോ. കവലയിലാണ് അപകടമുണ്ടായത്.
ഇഎംഎസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും സംഭവസ്ഥലത്തുവച്ചു മരിച്ചിരുന്നു. മരിച്ച ആളുടെ വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. വില്ലോ ബ്രിയാര്‍ ഡോ.ബേബെറി മെഡോസ് എല്‍എന്‍ എന്നിവയ്ക്ക് സമീപമുള്ള ടിംബര്‍ ക്രോസിംഗ് പരിസരത്ത് സംശയാസ്പദമായ വാഹനം കണ്ടെത്തിയതായി കോണ്‍സ്റ്റബിള്‍മാര്‍ അറിയിച്ചു. എസ്യുവി ഓടുന്നുണ്ടെങ്കിലും അകത്തു ആരും ഉണ്ടായിരുന്നില്ല.
ഗാംബോവ പ്രദേശത്ത് നിന്ന് മറ്റൊരു വാഹനത്തില്‍ കയറി പോകുന്നതിന്റെ വീഡിയോ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.