നാരായണമംഗലത്ത് താർ ജീപ്പ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു; നാല് വിദ്യാർഥികൾക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കാസർകോട്: താർ ജീപ്പ് ഡിവൈഡറിലിടിച്ചു മറിഞ്ഞു. നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. ബുധനാഴ്ച വൈകിട്ട് 7 മണിയോടെ കുമ്പള -മുള്ളേരിയ കെഎസ്ടിപി റോഡിൽ നാരായണമംഗലത്താണ് അപകടം. ഉപ്പള പത്വാടി സ്വദേശി സാഹിദ്, മുളിയടുക്ക സ്വദേശി അഫ് ലാൽ, ബംബ്രാണ സ്വദേശി കാഷിഫ്, റുമൈദ് എന്നിവർക്കാണ് പരിക്ക്. ഇവരിൽ സാഹിദിനെയും റുമൈദിനെയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേരെ കുമ്പളയിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഷേണിയിൽ സ്കൂൾ കലോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. …

കാസർകോട്‌ റവന്യു ജില്ലാ സ്‌കൂൾ കലോത്സവം; പന്തൽ കാൽനാട്ട്‌ കർമം നടന്നു

കാസർകോട്: കാസർകോട്‌ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള പന്തൽ കാൽനാട്ട്‌ കർമം ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി മുഹമ്മദ്‌ അസ്ലം അധ്യക്ഷനായി. വൈസ്‌ പ്രസിഡന്റ്‌ പി ബുഷ്‌റ, ടി കെ പി ഷാഹിദ, ആർ രാജേഷ്, പി വി ലീന, കെ സുബൈദ, വി വി സുരേശൻ, സത്യൻ മാടക്കാൽ, വിജിൻദാസ് കിനാത്തിൽ, വാസുദേവൻ എന്നിവർ സംസാരിച്ചു. രവീന്ദ്രൻ മാണിയാട്ട് സ്വാഗതവും വിനയൻ കല്ലത്ത് …

ചിത്താരി പുഴയിൽ ചാടിയ ഓട്ടോ ഡ്രൈവർ മരിച്ചു

കാസർകോട്: ചിത്താരിപുഴയിൽ ചാടിയ ഓട്ടോ ഡ്രൈവർ മരിച്ചു. ആവിക്കര ഗാർഡർ വളപ്പിലെ രമേശൻ(45) ആണ് മരിച്ചത്. പുഴയിൽ മു ങ്ങിതാഴുന്ന നിലയിൽ കണ്ട രമേശനെ രക്ഷപെടുത്തി ആശുപത്രിയിലെത്തി ച്ചെങ്കിലും മരിക്കുകയായി രുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് ചി ത്താരി പാലത്തിന് സമീപം പുഴയിൽ മുങ്ങുന്ന നിലയിൽ പരിസരവാസികൾ കണ്ടത്. ഉടൻ രക്ഷപെടുത്തി കരക്കെത്തിച്ചു.ജീവനുണ്ടെന്ന സംശയത്തിൽ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലിരി ക്കെയാണ് മരണം.പാലത്തിന് സമീപത്ത് ഓട്ടോറിക്ഷ നിർത്തിയിട്ടാണ് പുഴയിൽ ചാടിയതെന്ന് കരുതുന്നു. കാഞ്ഞങ്ങാട് മൽസ്യ …

സി.പി.എം പത്ര പരസ്യം നല്‍കിയത് മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍; ഉത്തരവാദി മന്ത്രി എം.ബി രാജേഷ്; വര്‍ഗീയത പ്രചരിപ്പിച്ചവര്‍ക്ക് പാലക്കാട്ടെ വോട്ടര്‍മാര്‍ തിരിച്ചടി നല്‍കുമെന്ന് വിഡി സതീശന്‍

കാസര്‍കോട്: പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്‌ലീം നടത്തുന്ന പത്രങ്ങളില്‍ സിപിഎം പരസ്യം നല്‍കിയത് മതപരമായ ഭിന്നിപ്പുണ്ടാക്കണമെന്ന ദുരുദ്ദേശ്യത്തോടെയെന്നും പരസ്യം നല്‍കിയതിന്റെ ഉത്തരവാദി മന്ത്രി എം.ബി രാജേഷാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം പത്രമായ ദേശാഭിമാനിയില്‍ പോലും കൊടുക്കാന്‍ പറ്റാത്ത പരസ്യം മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലുള്ള പത്രത്തില്‍ കൊടുത്താണ് വിദ്വേഷം ജനിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് സി.പി.എം പരസ്യം നല്‍കിയത്. ഇത്തരം സംഭവം …

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിയില്‍സയിലുള്ള വല്‍സരാജിന് താങ്ങായി ‘വേര്‍പിരിയാത്തിടം’ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ

കാസര്‍കോട്: ബൈക്കപകടത്തില്‍ സാരമായി പരിക്ക് പറ്റി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെരിയ മാരാങ്കാവിലെ വല്‍സരാജിന് വേണ്ടി ജി.എച്ച്.എസ്.എസ് പെരിയയിലെ (1996 ബാച്ച്) പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘വേര്‍പിരിയാത്തിടം’ കൈകോര്‍ത്തു. തങ്ങളുടെ പ്രിയ കൂട്ടുകാരനെ എത്രയും വേഗം സാധാരണജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായി ഈ ധനസമാഹരണത്തില്‍ പങ്കാളികളായി. വേര്‍പിരിയാത്തിടം യുഎഇ കമ്മറ്റിയും ഒത്തൊരുമിച്ച് ചേര്‍ന്നതോടെ മുക്കാല്‍ ലക്ഷത്തിലധികം തുക സ്വരൂപിച്ചു. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും, പെരിയ വില്ലേജ് മൂന്നാം വാര്‍ഡ് മെമ്പര്‍ കൂടിയായ എ.കാര്‍ത്ത്യായനിയാണ് …

കെ.എസ് അബ്ദുല്ല മെമോറിയല്‍ പ്രോസ്‌പെരിറ്റി പാര്‍ട്ണര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

ദുബായ്: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ മുന്‍ പ്രസിഡന്റ് കെ.എസ്. അബ്ദുല്ലയുടെ പേരില്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്‍കുന്ന ‘ദി പ്രോസ്‌പെരിറ്റി പാര്‍ട്ണര്‍ അവാര്‍ഡ്’ പ്രഖ്യാപിച്ചു. ജില്ലയില്‍ നിന്നുള്ള പ്രവാസലോകത്തിലെ ബിസിനസ് ഐകോണുകളായ ഹംസ മധൂര്‍, ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍, സമീര്‍ തളങ്കര ബെസ്റ്റ് ഗോള്‍ഡ്, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹനീഫ് മരബല്‍, മുജീബ് മെട്രോ, ജമാല്‍ ബൈത്താന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്.കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് …

മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ബ്രൗണ്‍ഷുഗര്‍ കടത്ത്; ഒരുലക്ഷം രൂപയുടെ മയക്കുമരുന്നുമായി ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ബ്രൗണ്‍ഷുഗര്‍ കടത്തുന്ന സംഘത്തിലെ ഒരാളെ കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ എം. ജിജില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പാനൂരിലെ മീത്തലെവീട്ടില്‍ എം.നജീബാണ് (54) പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 19.30 ഗ്രാം ബ്രൗണ്‍ഷുഗര്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. നിരവധി മയക്കുമരുന്ന് കേസില്‍ പ്രതിയാണ് നജീബ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും വില്‍പ്പനക്കായാണ് നജീബ് ബ്രൗണ്‍ഷുഗര്‍ എത്തിച്ചത്. …

കടുത്ത അവഗണന: ‘പുനര്‍ഗേഹം”പദ്ധതി കുമ്പളയില്‍ പാളുന്നു

കാസര്‍കോട്: കോയിപ്പാടി വില്ലേജിലെ മത്സ്യത്തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ച പുനരധിവാസ പദ്ധതിയായ ‘പുനര്‍ഗേഹം’ പാര്‍പ്പിട സമുച്ചയ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു. കടല്‍ക്ഷോഭത്തിന്റെ ദുരിതത്തില്‍ നിന്ന് കരകയറാനും, മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത സാഹചര്യവും, നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ തുറമുഖ-ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്.കോയിപ്പാടി വില്ലേജില്‍ നാരായണ മംഗലത്താണ് 22.05 കോടി രൂപ ചെലവില്‍ പാര്‍പ്പിട സമുച്ചയം പണിയുന്നത്. 2021 ലാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. 2024- ഓടെ പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും വര്‍ഷം മൂന്ന് പിന്നിട്ടിട്ടും പകുതി ജോലി …

പോക്കുവരവ് ആവശ്യത്തിനായി കൈക്കൂലിയായി 60,000 രൂപ ചോദിച്ചു; പ്രവാസിയില്‍ നിന്ന് ആദ്യഗഡു 25,000 രൂപ വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാറെ വിജിലന്‍സ് പിടികൂടി

കോട്ടയം: പ്രവാസിയില്‍ നിന്ന് പോക്കുവരവ് ആവശ്യത്തിനായി കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍. ഉല്ലല ആലത്തൂര്‍ സ്വദേശി സുഭാഷ്‌കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. 60,000 രൂപയാണ് തഹസില്‍ദാര്‍ ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായ 25,000 രൂപ വാങ്ങുന്നതിനിടെയാണ് തഹസില്‍ദാര്‍ പിടിയിലാകുന്നത്. പണം ആവശ്യപ്പെട്ട കാര്യം പ്രവാസി വിജിലന്‍സ് അധികൃതരെ അറിയിച്ചിരുന്നു. ഇതുപ്രകാരം പണം കൈമാറാന്‍ എടിഎം പരിസരം തഹസില്‍ദാര്‍ കാത്തുനിന്നു. 60,000 രൂപ ആവശ്യപ്പെട്ടെങ്കിലും വൈക്കം എസ്ബി.ഐ എടിഎമ്മില്‍ വച്ച് 25,000 രൂപ കൈമാറുകയായിരുന്നു. ഇതിനിടയില്‍ കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി …

പ്രമുഖ കര്‍ഷകനും സഹകാരിയുമായ മുണ്ടയില്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ കര്‍ഷകനും സഹകാരിയുമായ പെരിയ, ആയംപാറയിലെ മുണ്ടയില്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ (87) അന്തരിച്ചു. പെരിയ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആദ്യകാല ഡയറക്ടര്‍മാരില്‍ ഒരാളാണ്.ഭാര്യ: ലക്ഷ്മി അമ്മ. മക്കള്‍: രാധ, തങ്കമണി, മധു, മനോരമ, ഡോ. മണിവര്‍ണ്ണന്‍. മരുമക്കള്‍: രാമചന്ദ്രന്‍ നായര്‍, കൃഷ്ണന്‍ മേലത്ത്, അഡ്വ. കരുണാകരന്‍ നമ്പ്യാര്‍, രജിത, പൂര്‍ണ്ണിമ. സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍, തമ്പായി അമ്മ, ശാരദ അമ്മ, കമലാക്ഷി അമ്മ, പരേതരായ കുഞ്ഞമ്പുനായര്‍, നാരായണന്‍ നായര്‍, കാര്‍ത്യായനി അമ്മ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ …

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; അധ്യാപികയെ ക്ലാസ് മുറിയില്‍വച്ച് കൊലപ്പെടുത്തി, അരുംകൊല കണ്ട് നിലവിളിച്ച് കുട്ടികള്‍

ചെന്നൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്നതിനിടെ ആണ് അരുംകൊല. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ആണ് കൊല നടന്നത്. മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. പ്രതി എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. 4 മാസം മുന്‍പാണ് രമണി മല്ലിപ്പട്ടണം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപികയായി ജോലിക്കെത്തിയത്. ബുധനാ്ച രാവിലെ ക്ലാസ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കേ രമണിയെ പ്രതി മദന്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ച് കൈയ്യില്‍ കരുതിയ കത്തികൊണ്ട് കഴുത്തില്‍ …

ഫുട്‌ബോളിന്റെ മിശിഹ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്; സന്ദര്‍ശനം സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി

തിരുവനന്തപുരം: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. 2025ലായിരിക്കും മെസിയും സംഘവും കേരളത്തിലെത്തുകരണ്ട് മല്‍സരങ്ങളായിരിക്കും അര്‍ജന്റീനിയന്‍ ടീം കളിക്കുക. വേദിയായി കൊച്ചിക്കാണ് പ്രഥമ പരിഗണന. ഖത്തര്‍, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടുണ്ടാകും. ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്‌പെയിനില്‍ വച്ച് അര്‍ജന്റീനിയല്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ച നടത്തിയിരുന്നു എന്ന് മന്ത്രി അറിയിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഒന്നര മാസത്തിനകം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ …

റോക്സ്ബറിയില്‍ നായയുടെ ആക്രമണം; 73 കാരിക്കു ദാരുണാന്ത്യം, രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

-പി പി ചെറിയാന്‍ ബോസ്റ്റണ്‍: തിങ്കളാഴ്ച ഉച്ചയ്ക്ക് ബോസ്റ്റണിലെ റോക്സ്ബറി പരിസരത്ത് നായ കടിച്ചു പരിക്കേറ്റ 73കാരി മരിച്ചതായി ചൊവ്വാഴ്ച രാവിലെ പൊലീസ് അറിയിച്ചു.ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും രണ്ട് ബോസ്റ്റണ്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോക്സ്ബറിയില്‍ നിന്നുള്ള 73കാരിയായ ജെറിലിന്‍ ബ്രാഡി-മക്ഗിന്നിസ് ആണ് മരിച്ചത്. അവരുടെ ഭര്‍ത്താവിനു ഗുരുതരമായി പരിക്കേറ്റു. അക്രമകാരിയായ നായയെ ഒരു ഉദ്യോഗസ്ഥന്‍ വെടിവച്ചു. പരിക്കേറ്റ് ചികിത്സയ്ക്കായി ഏഞ്ചല്‍ അനിമല്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി. നായയെ ഉടമയുടെ …

മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസനം നവം.24നു ‘ഡയസ്പോറ ഞായര്‍’ ആചരിക്കും

-പി പി ചെറിയാന്‍ ന്യൂയോര്‍ക്: മലങ്കര മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിലെ മാര്‍ത്തോമാ ഇടവകകള്‍ ഉള്‍പ്പെടെ മാര്‍ത്തോമാ സഭയിലെ എല്ലാ ഇടവകളിലും നവംബര്‍ 24 ഡയസ്പോറ ഞായര്‍ ആചരിക്കും. സഭയുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്ക് പ്രവാസി അംഗങ്ങള്‍ നല്‍കുന്ന ശ്ലാഘനീയ സഹകരണം നല്‍കുന്നുണ്ട്. പ്രവാസി അംഗങ്ങള്‍ സഭയുടെ വ്യക്തിത്വം സജീവമായി ഉയര്‍ത്തിപ്പിടിക്കുകയും ആരാധനകളിലും സേവനങ്ങളിലും പങ്കെടുക്കുകയും ശുശ്രൂഷാ പ്രവര്‍ത്തനങ്ങളില്‍ ആവേശത്തോടെ സംഭാവന ചെയ്യുകയും ചെയ്യുന്നു.ആഘോഷ ദിവസം സഭയിലും സമൂഹത്തിലും ഫലപ്രദമായ ശുശ്രൂഷയെ പിന്തുണയ്ക്കുന്നതിനുള്ള അവസരമായി മാറണമെന്നു …

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; മുന്‍ മുസ്ലിംലീഗ് നേതാവ് ടി.കെ പൂക്കോയ തങ്ങള്‍ വീണ്ടും അറസ്റ്റില്‍

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ മുന്‍ മുസ്ലിം ലീഗ് നേതാവ് ചന്തേരയിലെ ടി.കെ പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്തു. കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ചിലെ ഇന്‍സ്‌പെക്ടര്‍ ബേബി വര്‍ഗീസാണ് തങ്ങളെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. മുന്‍ മഞ്ചേശ്വരം എം.എല്‍.എ.യും മുസ്ലിം ലീഗ് നേതാവുമായ എം.സി ഖമറുദ്ദീന്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗം ടി.കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെ നേരത്തെ 167ല്‍പ്പരം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റു ചെയ്തിരുന്നു. …

നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കണം; ഓട്ടോ തൊഴിലാളികള്‍ പി.ഡബ്ല്യു.ഡി അധികൃതര്‍ക്ക് നിവേദനം നല്‍കി

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസിന്റെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ പി.ഡബ്ല്യു.ഡി അധികൃതര്‍ക്ക് നിവേദനം നല്‍കി. താറുമാറായ റോഡിലൂടെ ഓട്ടോ ഓടിച്ചുപോകുന്ന തൊഴിലാളികളുടെ അവസ്ഥ അതിദയനീയമാണ്. ഓരോ ദിവസവും വാഹനം ഓടി കിട്ടുന്ന വരുമാനം എല്ലാം തന്നെ വര്‍ക്ക് ഷോപ്പില്‍ കൊടുക്കേണ്ട അവസ്ഥയിലാണ്. നിരവധി തവണ മുന്‍സിപ്പല്‍ ഓഫീസില്‍ നിവേദനം നല്‍കുകയും സമരവും നടത്തുകയും ചെയ്തിരുന്നു. ഉറപ്പുകള്‍ അധികൃതര്‍ ഇതുവരെയും പാലിച്ചിട്ടില്ല. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ഓട്ടോ തൊഴിലാളികള്‍ …

മുന്‍ ഗുസ്തി എക്‌സിക്യൂട്ടീവ് ലിന്‍ഡ മക്മഹണ്‍ വിദ്യാഭ്യാസ സെക്രട്ടറി

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: ആദ്യ ട്രംപ് ഭരണകൂടത്തില്‍ പ്രവര്‍ത്തിച്ച മുന്‍ വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടൈന്‍മെന്റ് എക്സിക്യൂട്ടീവ് ലിന്‍ഡ മക്മഹോണിനെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദ്യാഭ്യാസ വകുപ്പ് ചുമതല ഏല്‍പ്പിച്ചു. സെനറ്റ് സ്ഥിരീകരിച്ചാല്‍, മക്മഹോണ്‍ ഈ വകുപ്പിന്റെ മേല്‍നോട്ടം വഹിക്കുമെന്നു ട്രംപ് പറഞ്ഞു. വിദ്യാഭ്യാസ സെക്രട്ടറി എന്ന നിലയില്‍, അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും ‘ചോയ്സ്’ വ്യാപിപ്പിക്കുന്നതിന് ലിന്‍ഡ അശ്രാന്തമായി പോരാടും. കൂടാതെ മികച്ച വിദ്യാഭ്യാസ തീരുമാനങ്ങള്‍ എടുക്കാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കും. മക്മഹോണിനെ ‘മാതാപിതാക്കള്‍ക്കുവേണ്ടിയുള്ള …

നാഗരക്കട്ടയിലേക്ക് തൊഴാന്‍ പോയ റിട്ട.ബാങ്ക് ഉദ്യോഗസ്ഥന്‍ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: റിട്ട.ബാങ്ക് ഉദ്യോഗസ്ഥനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കാന, ബാരിക്കാട്ടെ രാമചന്ദ്രനായിക് (65) ആണ് മരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ റിട്ട.ഉദ്യോഗസ്ഥനാണ്. ബുധനാഴ്ച രാവിലെയാണ് സംഭവം. കൊല്ലങ്കാനയിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് രാമചന്ദ്രനായിക് പുലര്‍ച്ചെ വീട്ടില്‍ നിന്നു ഓട്ടോറിക്ഷയില്‍ പുറപ്പെട്ടത്. കൊല്ലങ്കാനയില്‍ എത്തിയപ്പോള്‍ പാണ്ഡവകരെ കുളത്തിനു സമീപത്തുള്ള നാഗരക്കട്ടയില്‍ പ്രാര്‍ത്ഥിക്കണമെന്ന് ഓട്ടോ ഡ്രൈവറോട് പറഞ്ഞു. ഓട്ടോയില്‍ നിന്നു ഇറങ്ങിപ്പോയ രാമചന്ദ്രനായിക് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അന്വേഷിച്ചു പോയി. ഈ സമയത്ത് …