കാസർകോട്: പതിവായി വൈദ്യുതി മുടക്കം ഉണ്ടാക്കുന്ന കുമ്പള കെ എസ് ഇ ബി യുടെഅനാസ്ഥയ്ക്കെതിരെ കുമ്പള പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വൈദ്യുതി ഓഫീസ് മാർച്ചിൽ പ്രതിഷേധം ഇരമ്പി. കുമ്പള ലീഗ് ഓഫീസ് പരിസരത്ത് നിന്ന് പ്രകടനമായി വന്ന മാർച്ച് കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. കെ എസ് ഇ ബിയുടെ ഇത്തരം നിരുത്തരവാദപരമായ സമീപനം തുടർ കഥയാവുകയാണന്നും ഇത് വെച്ച് പൊറുക്കാൻ കഴിയില്ലെന്നും എം എൽ എ പറഞ്ഞു. ആവശ്യത്തിന് ജീവനക്കാരില്ല എന്ന സ്ഥിരം പല്ലവി മാറ്റി ജീവനക്കാരെ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ബഹുജന പ്രക്ഷോഭത്തിന് മുസ്‌ലിം ലീഗ് പാർട്ടി നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് ബിഎൻ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂസുഫ് ള്ളുവാർ സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ കെ ആരിഫ് മുഖ്യ പ്രഭാഷണം നടത്തി. അസീസ് കളത്തൂർ, അഷ്റഫ് കർള, ടി എം ശുഹൈബ്, എം പി ഖാലിദ്, ഇർഷാദ് മൊഗ്രാൽ, സെഡ് എ മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി കോയിപ്പാടി, അബ്ബാസ് കൊടിയമ്മ, ഇബ്രാഹിം ബത്തേരി, എ മുഹമ്മദ് കുഞ്ഞി കുമ്പോൽ, ഫസൽ പേരാൽ, താഹിറ യൂസുഫ്, ബി എ റഹ്മാൻ, ബിഎം മുസ്തഫ, സിദ്ധീക് ദണ്ഡഗോളി, കെഎം അബ്ബാസ്, റെഡ് മൊയ്തു, ഉദയ അബ്ദുറഹ്മാൻ, മൊഗ്രാൽ, സബൂറ എം, നസീമ ഖാലിദ്, കൗലത്ത് ബീവി സംസാരിച്ചു.
