നാഗര്‍കോവില്‍: എസ്.ഐ ചമഞ്ഞു എത്തിയ യുവതിയെ വടശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു.
തേനി പെരിയകുളത്തെ അഭിപ്രിയ (34)യാണ് അറസ്റ്റിലായത്.
ചെന്നൈയില്‍ ക്രൈംബ്രാഞ്ച് സ്റ്റേഷന്‍ എസ്.ഐ എന്ന പേരില്‍ ആണ് പൊലീസ് യൂണിഫോമില്‍ യുവതി നാഗര്‍കോവിലില്‍ എത്തിയത്. പാര്‍വ്വതിപുരത്തെ വെങ്കിടേശ്ശിന്റെ പരാതിയിലാണ് അഭിപ്രിയ അറസ്റ്റിലായത്. ആള്‍മാറാട്ടത്തിനും വഞ്ചനയ്ക്കും അഭിപ്രിയക്കെതിരെ കേസെടുത്തു.
