കണ്ണൂര്‍: കേസില്‍ ജാമ്യം നേടി വിദേശത്തേക്ക് ഒളിവില്‍ കഴിയുകയായിരുന്ന അഷ്മത്ത് അലിയെ (35) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കര്‍ണാടക കാപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. 2019 ല്‍ അഷ്മത്ത് അലിയ്ക്കെതിരെ കാപ്പ് പൊലീസ് സ്റ്റേഷനില്‍ അസ്വാഭാവിക പ്രവൃത്തികളുടെ വീഡിയോ ചിത്രീകരിച്ചതിന് കേസെടുത്തിരുന്നു. തുടര്‍ന്ന് ഉഡുപ്പിയിലെ രണ്ടാമത്തെ എസിജെ, ജെഎംഎഫ്സി കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന്
അഷ്മത്തിനെതിരെ 18 തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കണ്ണൂരില്‍ വിമാനമിറങ്ങാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. വിമാനമിറങ്ങിയ പ്രതിയെ കയ്യോടെ പിടികൂടി.
