സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ജി.എസ്.ടി റെയ്ഡ്; 120 കിലോ സ്വര്‍ണ്ണം പിടികൂടി, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിന്തുടര്‍ന്നു പിടികൂടി

തൃശൂര്‍: തൃശൂരിലെ സ്വര്‍ണാഭരണ കേന്ദ്രങ്ങളിലും കടകളിലും ജി.എസ്.ടി ഇന്റലിജന്‍സ് റെയ്ഡ്; കണക്കില്‍പെടാത്ത 120 കിലോ സ്വര്‍ണ്ണം പിടികൂടി. പരിശോധന തുടരുന്നു. സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേശ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ്. അഞ്ചു കൊല്ലത്തെ നികുതിവെട്ടിപ്പ് കണ്ടെത്താനാണ് റെയ്‌ഡെന്ന് അധികൃതര്‍ വ്യക്തമാക്കി. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് റെയ്ഡ്. സംസ്ഥാനത്ത് ഇതുവരെ നടത്തിയിട്ടുള്ള ഏറ്റവും വലിയ ജി.എസ്.ടി റെയ്ഡാണ് തുടരുന്നതെന്നു അധികൃതര്‍ വ്യക്തമാക്കി. 700ല്‍പ്പരം ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്. ജി.എസ്.ടി ഇന്റലിജന്‍സ് സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തില്‍ തുടരുന്ന കണക്കില്‍പെടാത്ത സ്വര്‍ണ്ണാഭരണങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ ടോറേഡെല്‍ ഓറോ എന്നാണ് റെയ്ഡിനു പേരിട്ടിട്ടുള്ളത്. അപ്രതീക്ഷിതമായി ജി.എസ്.ടി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയതിനെ തുടര്‍ന്ന് പലരും കൈയ്യില്‍ കിട്ടിയ സ്വര്‍ണ്ണവുമായിട്ടാണ് ഓടിയത്. ഇങ്ങനെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിന്തുടര്‍ന്ന് പിടികൂടിയതായി അധികൃതര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page