മലപ്പുറം: എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസില്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയിലെ പ്രതികള്‍ പിടിയില്‍. പള്ളുരുത്തി സ്വദേശികളായ നിസാര്‍, നൗഫല്‍, കോഴിക്കോട് സ്വദേശി ബാബു എന്നിവരാണ് പിടിയിലായത്. തൃശൂര്‍ സ്വദേശി ജിബിന്റെ ബാഗില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണമാണ് പ്രതികള്‍ കവര്‍ന്നത്.കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. ജ്വല്ലറിയില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന സ്വര്‍ണമാണ് സംഘം തട്ടിയെടുത്തത്. കുറ്റിപ്പുറത്ത് നിന്നാണ് ജിബിന്‍ ബസില്‍ കയറിയത്. എടപ്പാളിലെത്തിയപ്പോള്‍ ബാഗ് തുറന്നു കിടക്കുകയായിരുന്നു. പിന്നാലെ ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് അറിഞ്ഞത്. തൃശ്ശൂരിലെ ജ്വല്ലറി ജീവനക്കാരനായ ജിബിന്‍റെ ബാഗിൽ നിന്ന് സ്വർണ്ണം കവർന്ന ശേഷം കടന്നു കളഞ്ഞ പ്രതികളെ ചങ്ങരംകുളം പൊലീസാണ് പിടികൂടിയത്. പ്രതികളിൽ നിന്ന് സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ ഈ മേഖലയിൽ സ്ഥിരമായി പോക്കറ്റ് അടിക്കുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരത്തിൽ പോക്കറ്റ് അടിക്കാനായി തിരക്കുള്ള ബസ് നോക്കി കയറിയപ്പോഴാണ് സ്വർണ്ണം അടങ്ങിയ ബാഗ് കണ്ടത്തിയതും മോഷ്ടിച്ചതും.
