സുഹൃത്തിനോട് പക; വ്യാജ ബോംബ് ഭീഷണി, ഛത്തീസ്ഗഡിൽ അറസ്റ്റിലായത് കൗമാരക്കാരന്‍

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം സര്‍വീസ് ഒഴിവാക്കുകയും ചെയ്ത സംഭവത്തില്‍ ഛത്തീസ്ഗഡിൽ കൗമാരക്കാരന്‍ അറസ്റ്റില്‍. നാല് വിമാനങ്ങള്‍ക്ക് നേരെ ആയിരുന്നു ഇയാള്‍ ബോംബ് ഭീഷണി ഉയര്‍ത്തിയത്. സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്.സുഹൃത്തിനോടുള്ള പകയെ തുടര്‍ന്നായിരുന്നു കൗമാരക്കാരനായ പ്രതി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി പ്രചരിപ്പിച്ചത്. സാമ്പത്തിക തര്‍ക്കമായിരുന്നു സുഹൃത്തിനോടുള്ള പകയ്ക്ക് കാരണമെന്നാണ് പിടിയിലായ ആൾ പൊലീസിനോട് പറഞ്ഞത്. ഇയാള്‍ സുഹൃത്തിന്റെ പേരിലുണ്ടാക്കിയ എക്‌സ് അക്കൗണ്ടിലൂടെയാണ് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയത്.ഒക്ടോബര്‍ 14ന് ആയിരുന്നു കൗമാരക്കാരന്റെ പ്രതികാരം അരങ്ങേറിയത്. ന്യൂയോർക്ക് പുറപ്പെട്ടഎയർ ഇന്ത്യ വിമാനം ഡൽഹിയിൽ ഇറക്കേണ്ടി വന്നിരുന്നു. മസ്കറ്റിലേക്ക് ജിദ്ദയിലേക്ക് ഉള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾ മണിക്കൂറുകൾ വൈകി. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ 12 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായത്. ഇതേ തുടര്‍ന്ന് തുടര്‍ച്ചയായി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നതുമായി ബന്ധപ്പെട്ട് ഗതാഗത പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേര്‍ന്നിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ 15 ഏറെ വിമാന സർവീസുകൾക്ക് വ്യാജ ഭീഷണി നേരിട്ടതായി വ്യോമയാന മന്ത്രി കെ റാമോഹൻ നായിഡു പറഞ്ഞു. ബുധനാഴ്ച മാത്രം 6 വിമാനങ്ങൾക്ക് ഭീഷണി ഉണ്ടായി. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കും എന്ന് മന്ത്രിക്ക് ഉറപ്പു നൽകിയിട്ടുണ്ട്. മൂന്നു വിമാനങ്ങൾക്ക് ബോംബ് ഭീഷണി ഉയർത്തിയ 17 കാരനെ ഛത്തീസ്ഗഡിൽ പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page