മുംബൈ: കഴിഞ്ഞ ദിവസം മുംബൈ സിഎസ്ടി സ്റ്റേഷന്‍ സമീപം ഹൃദയസ്തംഭനം മൂലം മരണപെട്ട പൊന്നാനി മാറഞ്ചേരി സ്വദേശി ഇബ്രാഹി(68)മിന്റെ മൃതദേഹം വിമാനമാര്‍ഗം നാട്ടിലേക്കയച്ചു. രണ്ടു ദിവസങ്ങള്‍ക് മുമ്പ് മുംബൈയില്‍ എത്തിയ ഇദ്ദേഹം ടാക്‌സിയില്‍ സഞ്ചരിക്കവേ സിഎസ്ടി സ്റ്റേഷന് സമീപത്ത് എത്തിയപ്പോള്‍ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സെന്റ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയായിരുന്നു. മുംബൈ ജമാഅത്തില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ഇഒ അബ്ദുല്‍ റഹ്‌മാന്‍, മുന്‍ ജനറല്‍ സെക്രട്ടറി കെപി മൊയ്ദുണ്ണി എന്നിവര്‍ ബന്ധുക്കളുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്കയക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തി. ജമാഅത്ത് നേതാക്കള്‍ ഹോസ്പിറ്റലില്‍ നിന്നു മൃതദേഹം ഏറ്റുവാങ്ങി നാരിയല്‍വാടി മസ്ജിദില്‍ എത്തിച്ചു. കുളിപ്പിച്ച് നിസ്‌കരിച്ച ശേഷം ചൊവ്വാഴ്ച രാവിലെ നെടുമ്പശേരിയിലേക്ക് വിമാനത്തില്‍ നാട്ടിലേക്കയച്ചു. എയര്‍പോര്‍ട്ട് മുതല്‍ സ്വദേശമായ മാറഞ്ചേരിവരെയുള്ള ഫ്രീ ആംബുലന്‍സ് സൗകര്യവും ജമാഅത്ത് ഇടപെട്ട് ഏര്‍പ്പാട് ചെയ്തു. സെക്രട്ടറിമാരായ മുസ്തഫ കുമ്പോള്‍, അസീം മൗലവി, വൈസ് പ്രസിഡണ്ടുമാരായ മസൂദ് മാണിക്കോത്ത്, സിഎം ഉമ്മര്‍, വൈസ് ചീഫ് പാട്രന്‍ ഹംസ ഘട്‌കൊപ്പര്‍, മുന്‍ സെക്രട്ടറി ഹനീഫ കോബനൂര്‍, ഷംനാസ് പോക്കര്‍, ടിവികെ അബ്ദുള്ള, മുസമ്മില്‍, ലത്തീഫ് മാര്‍ക്കറ്റ്, റഫീഖ്, സകീര്‍ ഹുസൈന്‍, മരക്കാര്‍ തുടങ്ങിയവര്‍ മയ്യിത്ത് പരിപാലനത്തിന് നേതൃത്വം നല്‍കി.