കാസര്‍കോട്: മാള്‍ട്ടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച ബങ്കളം സ്വദേശി കെ.വി.സബിനേഷിന്റെ (33) മൃതദേഹം നാട്ടിലെത്തിച്ചു. ശനിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിച്ച മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടിലെത്തിച്ചു. ബങ്കളം സഹൃദയ വായനശാലയില്‍ പൊതുദര്‍ശനത്തിനു വെച്ചു. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എം രാജഗോപാലന്‍, ഇ ചന്ദ്രശേഖരന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, സിപിഎം ജില്ലാസെക്രട്ടറി എംവി ബാലകൃഷ്ണന്‍ തുടങ്ങിയവരും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും തുടങ്ങി നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. ഒക്ടോബര്‍ ഏഴിനാണ് സബിനേഷ് മരണപ്പെട്ടത്. ഏതാനും വര്‍ഷമായി മാള്‍ട്ടയില്‍ സ്വകാര്യ കമ്പനിയില്‍ മാനേജ്മെന്റ് വിഭാഗത്തില്‍ ജോലിചെയ്തുവരികയായിരുന്നു. മാധ്യമപ്രവര്‍ത്തകനും നീലേശ്വരം പ്രസ്ഫോറം പ്രസിഡന്റുമായ സേതു ബങ്കളത്തിന്റെയും യമുനയുടെയും മകനാണ് സബിനേഷ്.