സ്‌കൂട്ടറില്‍ സഞ്ചരിക്കവെ നിയന്ത്രണം വിട്ടു മറിഞ്ഞ് 4 വയസുകാരിക്ക് ദാരുണാന്ത്യം. തളിപ്പറമ്പ്
ബക്കളം കാനൂലിലെ സുര്യയുടെയും ആന്‍സണിന്റെയും മകള്‍ ആന്‍ഡ്രിയ ആന്‍സണ്‍ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.45നാണ് അപകടം. തളിപ്പറമ്പിലേക്ക് വരുന്നതിടെ മുത്തശ്ശന്‍ ഭാസ്‌ക്കരന്‍ ഓടിച്ച സ്‌കൂട്ടര്‍ ഏഴാംമൈലില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡില്‍ വീണ കുട്ടിയെ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. മൊറാഴ ഗവ.യുപി സ്‌കൂളില്‍ പ്രി പ്രൈമറി വിദ്യാര്‍ത്ഥിയാണ്. ഞായറാഴ്ച ഉച്ചക്ക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം ബക്കളം മൈലാട് പൊതുശ്മശാനത്തില്‍ സംസ്‌കാരം നടക്കും.