കണ്ണൂര്‍: രക്ഷിതാക്കള്‍ക്കൊപ്പമെത്തി കണ്ണൂരിലെ ലോഡ്ജില്‍ മുറിയെടുത്ത യുവാവ് കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. എറണാകുളം, എം.ജി റോഡിലെ അജിത്ത് കുമാറിന്റെ മകന്‍ ആദിത്യന്‍ (26) ആണ് മരിച്ചത്. താവക്കരയിലെ മലബാര്‍ റെസിഡന്‍സിലാണ് സംഭവം. ആദിത്യനെ മുറിയിലാക്കിയ ശേഷം അജിത് കുമാറും ഭാര്യയും പുറത്തേക്ക് പോവുകയായിരുന്നു. ഇവര്‍ മുറിയിലേക്ക് തിരിച്ചെത്തും മുമ്പെ വ്യാഴാഴ്ച രാത്രി ഏഴര മണിയോടെയാണ് ആദിത്യന്‍ ലോഡ്ജ് കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണത്. ഹൈക്കോടതി ജീവനക്കാരനാണ് ആദിത്യന്റെ പിതാവ് അജിത്കുമാര്‍. ടൗണ്‍ പൊലീസ് കേസെടുത്തു.